National Institute of Speech & Hearing
Accredited as Excellent Institution by RCI | Accredited by NAAC with B++ Grade
2016-ലെ ഭിന്നശേഷി അവകാശ നിയമം അനുവദിച്ചിട്ടുളള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുവാനായി 26 സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ ഫംഗ്ഷനാലിറ്റി അസ്സസ്സ്മെന്റ് സാമൂഹിക നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും (NISH) ചേർന്ന് പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ചുമതല വഹിക്കുന്നതിനു ആവശ്യാമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകതകൾ (Physical & Functionality Assessment) പരിശോധിച്ച് തയ്യാറാക്കിയ ഡ്രാഫ്റ്റ് ലിസ്റ്റ്, വകുപ്പുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തിനായി sjd.kerala.gov.in, www.nish.ac.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ പൊതുജനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ ഉള്ള ഏതൊരു അഭിപ്രായവും swdkerala@gmail.com, rpnish@nish.ac.in എന്നീ ഇമെയിൽ വിലാസങ്ങളിലോ RPWD Project Cell, Directorate of Social Justice, Vikas Bhavan, 5th Floor, PMG, Thirunananthapuram - 691033 എന്ന വിലാസത്തിൽ തപാൽ ആയോ 19/01/2024- നു വൈകിട്ടു 5:00 മണിവരെ അറിയിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ സമയത്തിന് ശേഷം ലഭിക്കുന്ന അഭിപ്രായങ്ങളോ ശുപാർശകളോ പരിഗണിക്കുന്നതല്ല.
For Director of Social Justice