2016 ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം അനുവദിച്ചിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്നതിനായി 42 സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ ഫങ്ഷണാലിറ്റി അസ്സസ്സ്മെന്റ് സാമൂഹ്യ നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങും (NISH) ചേര്‍ന്ന് പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ചുമതലകൾ വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തന പരവുമായ ആവശ്യതകൾ (Physical and functionality Assessment) പരിശോധിച്ച് തയ്യാറാക്കിയ ഡ്രാഫ്റ്റ് ലിസ്റ്റ് വകുപ്പുകളുടെയും പൊതു ജനങ്ങളുടെയും അഭിപ്രായത്തിനായി
www.sjd.kerala.gov.in,
www.nish.ac.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ പൊതു ജനങ്ങൾക്കോ സംഘടനകൾക്കോ ഉള്ള ഏതൊരു അഭിപ്രായവും
swdkerala@gmail.com,
rpnish@nish.ac.in എന്നീ ഇമെയിൽ വിലാസങ്ങളിലോ RPWD Project Cell, Directorate of Social Justice, Vikas Bhavan 5th Floor, PMG,Thiruvananthapuram: 691033 എന്ന വിലാസത്തില്‍ തപാലായോ 05/10/2023 ന് വൈകിട്ട് 5.00 മണി വരെ അറിയിക്കുന്നതിനുള്ള അവസരം ഉണ്ടിയിരിക്കുന്നതാണ്. ഈ സമയത്തിന് ശേഷം ലഭിക്കുന്ന ശിപാർശകൾ പരിഗണിക്കുന്നതല്ല.
ഇവിടെ ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്യുക.